Connect with us

Gulf

താമസ-കുടിയേറ്റ വകുപ്പ് പരാതികള്‍ നിരീക്ഷിക്കാന്‍ സംവിധാനം

Published

|

Last Updated

ദുബൈ: താമസ-കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന പെതു ജനങ്ങളുടെ പരാതികള്‍ നീരിക്ഷിക്കാനും വേണ്ട നടപടികള്‍ എടുക്കാനും താമസ-കുടിയേറ്റ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ്) സംവിധാനം ഏര്‍പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി വ്യക്തമാക്കി. താമസ-കുടിയേറ്റ വകുപ്പിന്റെ മീഡിയ നീരിക്ഷണ വിഭാഗമാണ് ഇത്തരത്തില്‍ ടിവി, റേഡിയോ, പത്രങ്ങള്‍, നവ മാധ്യമങ്ങള്‍ അടക്കമുള്ള വാര്‍ത്താമാധ്യമങ്ങളെ നീരിക്ഷിച്ച് നിജസ്ഥിതി മനസിലാക്കി പരാതികള്‍ പരിഹരിക്കുന്നതിന് സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നത്. വിവിധ വാര്‍ത്താമാധ്യമങ്ങളിലുടെ വരുന്ന താമസ-കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായി മീഡിയ മോണിറ്ററിംഗ് ഓഫീസിന് രൂപം നല്‍കിയിട്ടുണ്ടെന്നും അല്‍ മറി വെളിപ്പെടുത്തി.
നവമാധ്യമങ്ങളില്‍ ദുബൈ എമിഗ്രേഷന്റെ സേവന മികവുകള്‍ അടയാളപ്പെടുത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരൂന്നുണ്ട് രാജ്യത്തെ സര്‍ക്കര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പരമ്പരയായ “സബാഹുല്‍ ഖൈര്‍ യാ വത്തന്‍” എന്ന പരിപാടിയിലുടെ ജീവനക്കാരുടെ സേവന മികവ് കുടുതല്‍ പെതു ജനങ്ങള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തി, രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ബഹുമാനവും, ജോലിയിലെ സേവന സന്നദ്ധതയും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്കാര്‍ അടക്കമുള്ള രാജ്യക്കാര്‍ തങ്ങള്‍ക്ക് അന്നം നല്‍ക്കുന്ന രാജ്യത്തിന് ഐക്യം പ്രകടിപ്പിച്ച് സംസാരിക്കുന്നുണ്ട്. ഇതിലൂടെ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ ഇതിനകം “സബാഹുല്‍ ഖൈര്‍ യാ വത്ത”ന്റെ 205 വീഡിയേകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ കാണാന്‍ gdrfadubai എന്ന് ടൈപ്പ് ചെയ്താല്‍ മതി. ദുബൈ എമിഗ്രേഷനില്‍ നടക്കുന്ന വിവിധ പരിപാടികള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ ഒരു പ്രത്യേക സോഷ്യല്‍ മീഡിയ വിഭാഗം തന്നെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ General Directorate of Residency and Foreigners Affairs-Dubai(GDRFA) എന്നും യുട്യൂബില്‍ gdrfadubai എന്നും ലോഗിന്‍ ചെയ്താല്‍ ദുബൈ എമിഗ്രേഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ദ്യശ്യമാകും.
സോഷ്യല്‍ മീഡിയ തങ്ങളുടെ പ്രധാനപ്പെട്ട മീഡിയാ വിഭാഗമാണ്. പെതു ജനങ്ങളിലേക്ക് ഞങ്ങളുടെ സന്ദേശം എളുപ്പത്തില്‍ എത്തിക്കാന്‍ ഇത്തരം സാധ്യതകള്‍ ഏറെ ഉപകാരപ്രദമാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു.

Latest