കുവൈത്ത് ഐ സി എഫ് മദ്‌റസ പ്രവേശനോത്സവം വെള്ളിയാഴ്ച

Posted on: April 8, 2015 5:36 pm | Last updated: April 8, 2015 at 5:36 pm

madrassa_1657839cകുവൈത്ത്: ഐ സി എഫ് കുവൈത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഇസ്‌ലാമിക് മദ്‌റസകളില്‍ വെള്ളിയാഴ്ച്ച പ്രവേശനോത്സവം നടക്കും. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം. അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍, ജഹ്‌റ എന്നിവിടങ്ങളില്‍ നടക്കുന്ന മദ്‌റസകളില്‍ കെ ജി മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ അഡ്മിഷന്‍ നല്‍കും.

കാലത്ത് എട്ടു മണിക്ക് ആരംഭിക്കുന്ന പ്രവേശനോത്സവം പരിപാടിക്ക് സുന്നി ജംഇയ്യ ത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഡോ അബ്ദുല്‍ അസീസ് ഫൈസി, ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി, സെക്രട്ടറി അഡ്വ. തന്‍വീര്‍ എന്നിവര്‍ നേതൃത്വം നല്‍കും. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും 67645032 ( അബ്ബാസിയ), 55359906 (ഫഹാഹീല്‍), 55586569 (സാല്‍മിയ), 60602342 (ജഹ്‌റ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.