Connect with us

International

ഇസ്‌റാഈല്‍ വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

Published

|

Last Updated

ജറൂസലേം: ഇസ്‌റാഈല്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെ ഹാക്കര്‍മാരുടെ ആക്രമണം. ഫലസ്തീന്‍ അനുകൂല ഹാക്കര്‍മാരാണ് ഇസ്‌റാഈല്‍ വെബ്‌സൈറ്റുകള്‍ ലക്ഷ്യം വെച്ചത്. ഓപ്ഇസ്‌റഈല്‍ എന്ന പേരില്‍ ഒരു ക്യാമ്പയിനായിട്ടാണ് ആക്രമണം ആവിഷ്‌കരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ എല്ലാ ഏപ്രില്‍ ഏഴുകളിലും ഇത്തരത്തില്‍ അജ്ഞാതര്‍ ഹാക്കിംഗുകള്‍ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ മുഴുവന്‍ ഇസ്‌റാഈലിന്റെ ഫലസ്തീന്‍വിരുദ്ധ നിലപാടുകളോടുകളോടുള്ള പ്രതിഷേധമായിക്കൂടിയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌റാഈല്‍സ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, സിവിലിയന്‍ സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പ് എന്നിവര്‍ നല്‍കുന്ന വിവരണപ്രകാരം ഇസ്‌റാഈലിലെ സംഗീതജ്ഞരുടെയും സന്നദ്ധ സംഘടനകളുടെയും ഉള്‍പെടെ നിരവധി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. നാഡീരോഗ ചികിത്സാ വിദഗ്ധര്‍, ഒരു വിദ്യാഭ്യാസ കേന്ദ്രം എന്നിവയുടെതടക്കമുള്ള സൈറ്റുകള്‍ ആക്രമിച്ചതായി വൈ നെറ്റ് ന്യൂസെന്ന ഇസ്‌റാഈല്‍ വെബ് സൈറ്റ് വ്യക്തമാക്കി. പക്ഷേ സര്‍ക്കാറിന്റെ പ്രധാന വെബ്‌സൈറ്റുകളെ ഒന്നും ആക്രമണം ബാധിച്ചിട്ടില്ല എന്നാണ് സൂചന. അവസാനം നടത്തിയ ഗാസ ആക്രമണത്തിനു പുറമെ, ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് ഒരു അജ്ഞാത വീഡിയോ സന്ദേശത്തില്‍ പറയുന്നു.