നഗരസഭ 150ാം വാര്‍ഷികാഘോഷം: മൂന്നാം ദിനം കുടുംബസംഗമവും നൃത്തസന്ധ്യയും പ്രൗഢമായി

Posted on: April 7, 2015 10:44 am | Last updated: April 7, 2015 at 10:44 am

പാലക്കാട്: നഗരസഭനൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൗണ്‍സിലര്‍മാര്‍, മുന്‍ അംഗങ്ങള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കുടുംബസംഗമം നടന്നു. മുന്‍ മഹാരാഷ്ട് ഗവര്‍ണര്‍ കെ ശങ്കരനാാരയണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭചെയര്‍മാന്‍ പി വി രാജേഷ്, സി കൃഷ്ണകുമാര്‍, കെ ഭവദാസ്, അബ്ദുള്‍ഖുദ്ദൂസ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന മൂന്നാം ദിന സമ്മേളനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സിനിമാതാരങ്ങളായ ലക്ഷ്മിഗോപാലസ്വാമി, സുകന്യ, ഷംന കാസിം എന്നിവര്‍ അവതരിപ്പിച്ച നൃത്ത സന്ധ്യും ഉണ്ടായിരുന്നു. ഇന്ന് കാലത്ത് പത്തിന് ഹോട്ടല്‍ ഗസാലയില്‍ നഗരഭാഷയില്‍ വന്ന രൂപാന്തരങ്ങള്‍ ഭാഷ സെമിനാറുണ്ടായിരിക്കും, വൈകീട്ട് നടക്കുന്ന നാലാംദിന സമ്മേളനം എ കെ ബാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തൈക്കുടം ബ്രിഡ്ജ് ലൈവ് ഉണ്ടായിരിക്കും.