സരിതയുടെ കത്ത് പുറത്തായി; പ്രമുഖര്‍ക്കെതിരെ ആരോപണങ്ങള്‍

Posted on: April 6, 2015 5:51 pm | Last updated: April 7, 2015 at 12:20 am

saritha sariതിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍ വെച്ച് എഴുതിയ വിവാദ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കത്തിലുടനീളമുള്ളത്.  ഒരു യു ഡി എഫ്‌ എം പി തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് കത്തില്‍ പറയുന്നു. അതേസമയം, ഇപ്പോള്‍ പുറത്തുവന്ന കത്ത് താന്‍ എഴുതിയതല്ലെന്ന് സരിതാ നായര്‍ പ്രതികരിച്ചു. ശരിയായ കത്തില്‍ ഇവര്‍ ആരുടെയും പേരില്ല. ആ കത്ത് പുറത്തുവിടാന്‍ തനിക്ക് താത്പര്യവുമില്ല. ഇപ്പോള്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

ബിസിനസ് കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശരീരം കാഴ്ച വെക്കേണ്ടിവന്നുവെന്ന് കത്തില്‍ പറയുന്നു. യു ഡി എഫ് മന്ത്രിമാരും എം പിമാരും കാര്യം നടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ദുരുപയോഗം ചെയ്തു. ടീം സോളാര്‍ കാരണം തനിക്ക് തന്നെ തന്നെയാണ് നഷ്ടമായതെന്നും കത്തില്‍ വ്യക്തമാക്കുന്നു.