കൈവെട്ട് കേസ്: വിധി ഇന്നുണ്ടാവില്ല

Posted on: April 6, 2015 11:23 am | Last updated: April 7, 2015 at 12:20 am
SHARE

joseph-teacherകൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ വിധി ഇന്നുണ്ടാകില്ല. വിധി പറയുന്ന തീയതി പിന്നീട് അറിയിക്കും. ചില കാര്യങ്ങളില്‍ കൂടി വ്യക്തതവരുത്താനുണ്ടെന്ന് കോടതി വ്യക്തമാക്കി. എറണാകുളം എന്‍ഐഎ കോടതിയാണ് കേസില്‍ രഹസ്യ വിചാരണ പൂര്‍ത്തിയാക്കിയത്.
33 പ്രതികളാണ് കേസിലുള്ളത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിച്ചത്. വധശ്രമം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു അധ്യാപകന്റെ കൈവെട്ടിയത്.