Connect with us

International

അഴിമതി കേസില്‍ തടങ്കലിലായിരുന്ന ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖലീദാ സിയക്ക് ജാമ്യം

Published

|

Last Updated

ധാക്ക: അഴിമതി കേസില്‍ തടങ്കലിലായിരുന്ന ബംഗ്ലാദേശ് മുന്‍ പ്രധാന മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖലീദാ സിയക്ക് ജാമ്യം. ബംഗ്ലാദേശിലെ പ്രത്യേക അഴിമതി വിരുദ്ധ കോടതിയാണ് ഖാലിദാ സിയക്ക് ജാമ്യം അനുവദിച്ചത്.
കോടതി ജാമ്യം അനുവദിച്ച് ഒപ്പ് വെക്കുന്നതോടെ സിയക്ക് പുറത്തിറങ്ങാമെന്ന് അവര്‍ക്കു വേണ്ടി ഹാജരായ വക്കീല്‍ പറഞ്ഞു. അറസ്റ്റ് ചെയ്തു ഒരുമാസം കഴിഞ്ഞാണ് ജാമ്യം അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക സുരക്ഷാ വലയത്തിലാണ് ഖലീദ സിയയെ കോടതിയില്‍ ഹാജരാക്കിയത്. പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോള്‍ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ടാണ് സിയയെ അറസ്റ്റ് ചെയ്തിരുന്നത്. 2001-2006 കാലഘട്ടങ്ങളിലാണ് ഇവര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ന്നത്.
ഈ കാലയളവില്‍ ചാരിറ്റബിള്‍ ഫണ്ട് വിനിയോഗം ചെയ്യുന്നിടത്ത് ക്രമക്കേട് നടത്തിയെന്നാണ് കേസ്. 650,000 യു എസ് ഡോളര്‍ അനധികൃതമായി സ്വന്തമാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ പറഞ്ഞു.
പ്രധാന മന്ത്രി ശേഖ് ഹസീന രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സിയ, ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നയിച്ചിരുന്നു. സര്‍ക്കാര്‍ ഇതിന്റെ പക തീര്‍ക്കുകയാണെന്ന് ആരോപണമുണ്ട്. ഈ പ്രതിഷേധത്തില്‍ 120ളോം പേര്‍ കൊല്ലപ്പെടുകയും 100ല്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest