Connect with us

International

ഹുസ്‌നി മുബാറകിന്റെ വിചാരണ പുനരാരംഭിച്ചു

Published

|

Last Updated

കൈറോ: മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെയും മകന്റെയും പുനര്‍വിചാരണ ഈജിപ്ത് കോടതിയില്‍ തുടങ്ങി. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും കുടുംബ സ്വത്തുക്കളുടെയും നവീകരണത്തിന് പൊതു ഫണ്ട് ഉപയോഗിച്ചുവെന്നതാണ് ഹുസ്‌നി മുബാറക്കിനും മകനുമെതിരെ നിലവിലുള്ള കേസ്.
2011 ല്‍ മുല്ലപ്പൂ വിപ്ലവം മൂലം അട്ടിമറിക്കപ്പെട്ട മുബാറക്ക് കഴിഞ്ഞ മെയ് വരെ മൂന്ന് വര്‍ഷം തടവിലായിരുന്നു. ഇതേ കേസില്‍ നാല് വര്‍ഷമായി മുബാറക്കിന്റെ രണ്ട് മക്കളും തടവനുഭവിക്കുന്നുണ്ട്.
ജനുവരിയില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മുബാറക്കിന്റെ മേലില്‍ ചുമത്തിയിരുന്ന കുറ്റം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ നവംബറില്‍, പ്രക്ഷോഭകാരികളെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കോടതി തള്ളുകയും ചെയ്തു. ജനുവരിയില്‍ നടന്ന മറ്റൊരു കോടതി വിധിയില്‍ മുബാറക്കിന്റെ മക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.