സഞ്ചരിക്കുന്ന മരം പൊടിക്കും യന്ത്രം കൗതുകം

Posted on: April 4, 2015 8:17 pm | Last updated: April 4, 2015 at 8:17 pm

IMG-20150403-WA0010ഷാര്‍ജ;മരം പൊടിക്കുന്ന ചലിക്കുന്ന യന്ത്രം കാഴ്ചക്കാരില്‍ കൗതുകം പരത്തുന്നു. ഷാര്‍ജയിലാണ് മരം പൊടിക്കാനായി യന്ത്രം ഉപയോഗിക്കുന്നത്. ശുചീകരണ ഏജന്‍സിയായ ബീഹ് ആണ് യന്ത്രം ഒരുക്കിയിരിക്കുന്നത്. വാഹനത്തിലാണ് യന്ത്രം ഘടിപ്പിച്ചിട്ടുള്ളത്. മരച്ചില്ലകളാണ് പ്രധാനമായും പൊടിക്കുന്നത്.
യന്ത്രത്തില്‍ നിക്ഷേപിക്കുന്ന മരച്ചില്ലകള്‍ വലിയ കുഴലിലൂടെ പൊടിയായി ഇതിനോട് ചേര്‍ന്നുള്ള വാഹനത്തില്‍ പതിക്കുന്നു. ഞൊടിയിടയിലാണ് വലിയ ചില്ലകള്‍ പോലും പൊടികുന്നത്. പാതയോരങ്ങളില്‍ നിന്നും, താമസ സ്ഥലങ്ങളില്‍ നിന്നും മറ്റും വെട്ടി നീക്കുന്നമരച്ചില്ലകളാണ് പ്രധാനമായും യന്ത്രം ഉപയോഗിച്ച് പൊടിക്കുന്നത്. ലോറികള്‍ക്കു പിറകിലാണ് യന്ത്രം ഘടിപ്പിക്കുന്നത്. ആവശ്യമുള്ള ഇടങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. നിമിഷങ്ങള്‍ക്കകം പൊടിയാകുന്നതിനാല്‍ മരച്ചില്ലകള്‍ കൂട്ടിയിടേണ്ട ആവശ്യവും വരുന്നില്ല.
മുമ്പൊക്കെ വെട്ടിമാറ്റപ്പെടുന്ന മരച്ചില്ലകള്‍ നഗരസഭ ശുചീകരണ തൊഴിലാളികള്‍ വലിയ വാഹനങ്ങളില്‍ കയറ്റി നിക്ഷേപ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാറായിരുന്നു പതിവ്. നീക്കം ചെയ്യപ്പെടണമെങ്കില്‍ ധാരാളം സമയവും എടുക്കുമായിരുന്നു. ഇതു തൊഴിലാളികള്‍ക്കു അധ്വാനവും വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ യന്ത്രം വന്നതോടെ സ്ഥിതിമാറി. അതാതിടത്ത് വെച്ച് തന്നെ എളുപ്പം പൊടിയാക്കാന്‍ സാധിക്കുന്നുവെന്നുമാത്രമല്ല അധ്വാനവും കുറഞ്ഞു.