കാരുണ്യത്തിന്റെ കൈത്താങ്ങുമായി വാട്‌സ് ആപ്പ് കൂട്ടായ്മ

Posted on: April 4, 2015 11:40 am | Last updated: April 4, 2015 at 11:40 am

watsaappപിണങ്ങോട്: നവ മാധ്യമങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി എങ്ങനെ കൂട്ടിയിണിക്കാമെന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് പിണങ്ങോട്ടെ ഒരുകൂട്ടം ചെറുപ്പക്കാര്‍. വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കാനായി കാളങ്ങാടന്‍ ഷമീറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് പിണങ്ങോടിയന്‍സ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ. പ്രദേശത്തെ ഹൃദയസംബന്ധമായ അസുഖമുള്ള രണ്ടു വയസുകാരിക്ക് പത്തു ദിവസത്തിനുള്ളില്‍ അര ലക്ഷം രൂപ സമാഹരിച്ചു നല്‍കിയാണ് ഈ കൂട്ടായ്മ നന്‍മയുടെ വലിയപാഠം പകര്‍ന്നു നല്‍കിയത്.
പാലിയേറ്റീവിന് വേണ്ടി ഫുട്‌ബോള്‍ മേള നടത്തി ഫണ്ട് സ്വരൂപിച്ചും ആര്‍ഭാട രഹിത വിവാഹം നടത്തിയുമൊക്കെ നേരത്തെയും ഇവര്‍ മാതൃകയായിട്ടുണ്ട്. പിണങ്ങോട് നടന്ന യോഗത്തില്‍ ഗ്രൂപ്പിലെ മുതിര്‍ന്ന അംഗം മുജീബ് റഹ്മാന്‍ വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ ജാസര്‍ പാലക്കലിനെ തുക ഏല്‍പ്പിച്ചു. മുത്തലിബ് കാളങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ്, സാനി നാസര്‍, ഫിറോസ്, അന്‍വര്‍ പുനത്തില്‍, ജംഷീര്‍ ഖാന്‍, ബാവ സൂപ്പര്‍ സ്വാഗതവും നിഷാദ് പുനത്തില്‍ നന്ദിയും പറഞ്ഞു.