ഭൂമി ഏറ്റെടുക്കല്‍ ഭേദഗതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി

Posted on: April 3, 2015 8:40 pm | Last updated: April 3, 2015 at 8:40 pm

NARENDRA MODIബംഗളൂരു: ഭൂമി ഏറ്റെടുക്കല്‍ ഭേദഗതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവില്‍ ബിജെപിയുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വികാരം വ്രണപ്പെടുത്തില്ല. കര്‍ഷകരുടെ വേദന തനിക്കു മനസിലാകുമെന്നും താന്‍ ആകാശത്തു നിന്നും പൊട്ടിമുളച്ചതല്ലെന്നും മോദി പറഞ്ഞു.

കള്ളപ്പണം തിരികെയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കള്ളപ്പണത്തിനെതിരെ കടുത്ത നടപടികള്‍ എടുത്തതു മൂലം പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാന്‍ കഴിഞ്ഞു. മൊബൈല്‍ ഗവേര്‍ണന്‍സിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.