ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥ: സുരേഷ് ഗോപി

Posted on: April 3, 2015 12:18 pm | Last updated: April 3, 2015 at 11:37 pm

suresh-gopi-കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന സാഹചര്യമാണെന്ന് നടന്‍ സുരേഷ് ഗോപി. ഈ സാഹചര്യത്തില്‍ മദ്യപാനികളായ അച്ഛനോടൊപ്പം സുഹൃത്തുക്കള്‍ വീട്ടില്‍വരും. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കും. ഇതേക്കുറിച്ച് ആഭ്യന്തരവകുപ്പ് സര്‍വേ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.