എസ് എസ് എഫ് ഉണര്‍ത്തു സമ്മേളനങ്ങള്‍ക്ക് തുടക്കം

Posted on: April 3, 2015 4:24 am | Last updated: April 3, 2015 at 12:24 am

ssf flagകാഞ്ഞങ്ങാട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഉണര്‍ത്തുസമ്മേളനങ്ങള്‍ക്ക് കാഞ്ഞങ്ങാട്ട് തുടക്കം. തിരുത്തെഴുത്തിന്റെ കരുത്ത് തെളിയിച്ച് സമ്മേളനത്തിനു മുന്നോടിയായി വിദ്യാര്‍ഥി റാലി നടന്നു. വിദ്യാര്‍ഥി റാലിക്ക് എസ് എസ് എഫ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. പുതിയകോട്ട മഖാം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.ഉണര്‍ത്തുസമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എം വി അബ്ദുറസാഖ് സഖാഫി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ മുഹമ്മദലി കിനാലൂര്‍, സി എന്‍ ജഅ്ഫര്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഉമറുല്‍ ഫാറൂഖ് കുബനൂര്‍ പ്രസംഗിച്ചു.