താന്‍ ബോംബ് പൊട്ടിക്കുമോയെന്ന് മാണിക്ക് പേടിയുണ്ടാകുമെന്ന് പിസി ജോര്‍ജ്

Posted on: April 2, 2015 6:35 pm | Last updated: April 2, 2015 at 6:35 pm

p c georgeതൊടുപുഴ:താന്‍ ബോംബ് പൊട്ടിക്കുമോയെന്ന് മാണിക്ക് പേടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. എന്റെ കൈയില്‍ ബോംബുണ്ടെന്നു പറഞ്ഞത് കെ.എം. മാണിയാണ്. എന്തെങ്കിലും ഭയന്നിട്ടാകും മാണി ഇങ്ങനെ പറഞ്ഞത്. പേടിയുണ്ടാവുന്ന പരിപാടി ചെയ്താല്‍ പേടിയുണ്ടാവുവുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സെക്യുലറായി നില്‍ക്കാന്‍ മാണി സമ്മതിച്ചില്ലെങ്കില്‍ തിങ്കളാഴ്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം ജോര്‍ജിനെ മാറ്റണമെന്ന കേരളാകോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.