മന്ത്രിമാരുടെ അഴിമതി: സുധീരന്റെ കത്ത് പുറത്തുവിടുമെന്ന് പിള്ള

Posted on: April 2, 2015 6:06 pm | Last updated: April 2, 2015 at 11:20 pm
SHARE

balakrishna-pillai3തിരുവനന്തപുരം: മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിടുമെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിള്ള.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം മാധ്യമങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ബാര്‍ കോഴയുടെ സൂത്രധാരന്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും പിള്ള ആവശ്യപ്പെട്ടു. യു ഡി എഫ് വിട്ട് പുറത്തുവന്നാല്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ജോര്‍ജുമായി സഹകരിക്കുമെന്നും പിള്ള വ്യക്തമാക്കി.