ഹസനിയ്യ സമ്മേളനം വിജയിപ്പിക്കുക: എസ് ജെ എം

Posted on: April 2, 2015 10:24 am | Last updated: April 2, 2015 at 10:24 am

പാലക്കാട്: ഈ മാസം 24,25,26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ്യയുടെ ഇരുപതാം വാര്‍ഷിക സന്ദ് ദാന സമ്മേളനംവന്‍വിജയമാക്കാന്‍ സമ്മേളന പദധതികള്‍ നടപ്പിലാക്കുന്നതിനും പ്രചരണ പ്രവര്‍ത്തനങ്ങളിലും ജില്ലയിലെ മുഴുവന്‍ മുഅല്ലീമുകളും രംഗത്തിറങ്ങണമെന്ന് എസ് ജെ എം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ഏപ്രില്‍ പത്തിന് നടക്കുന്ന ഹസനിയ്യ ഡേ , വിഭവ സമാഹരണം, ചുമരെഴുത്ത് തുടങ്ങിയവും ജില്ലയില്‍ സജീവമാക്കണം. യു എ മുബാറക് സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കെ ഉമര്‍മദനി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. ടി പി എം കുട്ടി മുസ് ലിയാര്‍, ശിഹാബ് സഖാഫി, ശുഹൈബ് മുസ് ലിയാര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ സഅദി സ്വാഗതവും വി ടി എം അലി സഖാഫി നന്ദിയും പറഞ്ഞു.

സ്വാഗത സംഘം
യോഗം ഇന്ന്
ചെര്‍പ്പുളശേരി: എസ് വൈ എസ് ചെര്‍പ്പുളശേരി സോണ്‍ ഹസനിയ്യ സ്വാഗതസംഘം യോഗം ഇന്ന് വൈകീട്ട് നാലിന് സുന്നിസെന്ററില്‍ നടക്കുമെന്ന് കണ്‍വീനര്‍ നൗഫേല്‍ അല്‍ഹസനി അറിയിച്ചു

സമ്പൂര്‍ണ സ്വാഗതസംഘം യോഗം ഏഴിന്
പാലക്കാട്: സമ്മേളനത്തിന്റെ അന്തിമ രൂപം ചര്‍ച്ച ചെയ്യുന്നതിന് ഹസനിയ്യ സ്വാഗതസംഘം ഏപ്രില്‍ 7ന് രാവിലെ 11മണിക്ക് ഹസനിയ്യയില്‍ നടക്കും. സുന്നിസംഘം കുടുംബങ്ങളിലെ മുഴുവന്‍ സ്വാഗതസംഘം അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അറിയിച്ചു.