പെരുന്തട്ട യു പി സ്‌കൂള്‍ 55-ാം വാര്‍ഷികാഘോഷവും ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനവും

Posted on: April 2, 2015 10:12 am | Last updated: April 2, 2015 at 10:12 am

കല്‍പറ്റ: പെരുന്തട്ട ഗവണ്‍മെന്റെ് യു പി സ്‌കൂള്‍ 55-ാം വാര്‍ഷികാഘോഷവും നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും എസ് എസ് എ മേജര്‍ വര്‍ക്ക് റിപ്പയറില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നഗരസഭ ചെയര്‍മാന്‍ പി പി ആലി നിര്‍വ്വഹിച്ചു. മുജീബ് കോയംതൊടി അധ്യക്ഷത വഹിച്ചു.
സഫിയ അസീസ് പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇ അയമുട്ടി, കെ പി അസൈനാര്‍, കെ കെ വത്സല മുഖ്യ പ്രഭാഷണം നടത്തി. മേഴ്‌സി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവീകരിച്ച ക്ലാസ് റൂം എ പി ഹമീദ് ഉദ്ഘാടനം ചെയ്തു. എസ് എസ് എ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. സുബ്രമണ്ണ്യന്‍ മുഖ്യാത്ഥിയായിരുന്നു. സുനില്‍കുമാര്‍ പത്രിക പ്രകാശനവും റംല നിസാര്‍ പത്രിക ഏറ്റുവാങ്ങുകയും ചെയ്തു. ടി ജെ ഐസക്, പി പി ശോശാമ്മ, ഉമൈബ മൊയ്തീന്‍കുട്ടി, കെ ജോസ്, സി കെ രതീഷ്, കെ പി സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. മേഴ്‌സി തോമസ് സ്വാഗതവും യു പി അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.