Connect with us

Wayanad

മുതുമല വന്യജീവി സങ്കേതത്തില്‍ കടുത്ത വരള്‍ച്ച

Published

|

Last Updated

ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതത്തില്‍ കടുത്ത വരള്‍ച്ച. വേനല്‍ ചൂട് ശക്തമായതോടെ വന്യജീവികള്‍ ഭക്ഷണവും, ജലവും തേടി അലയുകയാണിപ്പോള്‍. കാര്‍ക്കുടി, തൊപ്പക്കാട്, മസിനഗുഡി റെയ്ഞ്ചുകളിലെല്ലാം കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. വനംവകുപ്പ് ടാങ്കര്‍ ലോറികളിലാണ് മായാര്‍ പുഴയില്‍ നിന്ന് വെള്ളം കൊണ്ടുപോയി വനത്തിലെ ടാങ്കുകളില്‍ നിറക്കുന്നത്. ദാഹമകറ്റാന്‍ വന്യജീവികള്‍ നെട്ടോട്ടമോടുകയാണ്. ചൂടിന്റെ ആധിക്യത്താല്‍ വനം ഉണങ്ങിയിരിക്കുകയാണ്. പച്ചപ്പ് പാടെ നഷ്ടപ്പെട്ടിരിക്കുകയാണ്. നീണ്ടുപരന്ന് കിടക്കുന്ന മുതുമല നീരുറവകള്‍ വറ്റി വരണ്ടുണങ്ങികിടക്കുകയാണ്. ആന, കാട്ടുപോത്ത്, കടുവ, പുലി, കരടി, മയില്‍, മാന്‍ തുടങ്ങിയ നിരവധി വന്യജീവികള്‍ മുതുമല വനത്തിലുണ്ട്. സങ്കേതത്തിനുള്ളിലെ മായാര്‍ പുഴയും, തോടുകളും, ജലസ്രോദസ്സുകളുമെല്ലാം വറ്റിയിരിക്കുകയാണ്. വന്യജീവികള്‍ ഭക്ഷണവും, ജലവും തേടി അന്യസംസ്ഥാന വനങ്ങളിലേക്ക് ചേക്കേറാനും സാധ്യതയുണ്ട്. വന്യജീവികളെ വനത്തില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നതിന് വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ടാങ്കുകളില്‍ ജലംനിറച്ച് വന്യജീവികളുടെ ദാഹമകറ്റാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം വന്യജീവികള്‍ ഉള്‍വനത്തില്‍ കഴിയുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ വന്യജീവികളെ കാണാനും സാധിക്കുന്നില്ല. ഇത് സഞ്ചാരികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest