സമ്മര്‍ ഇംഗ്ലീഷ് അവധിക്കാല ക്യാമ്പ്

Posted on: April 2, 2015 4:30 am | Last updated: April 2, 2015 at 5:35 am

കോഴിക്കോട്: മര്‍കസ് ഇഹ്‌റാം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ഇംഗ്ലീഷ് അവധിക്കാല ക്യാമ്പ് മലേഷ്യന്‍ യൂനിവേഴ്‌സിറ്റി അക്കാദമിക് വിഭാഗം തലവന്‍ ഡോ അഹ്മദ് ബസ്വരി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പുറമേ മൈന്റ പവര്‍ ട്രെയിനിംഗ്, പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഫാമിലി ലൈഫ് എജ്യുക്കേഷന്‍, ഹോം സയന്‍സ്, സ്പിരിച്ചല്‍ ഹീലിംഗ്, കരിയര്‍ ഗൈഡന്‍സ്, ഗോള്‍ സെറ്റിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന ക്യാമ്പ് 200-ല്‍ പരം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പങ്കടുത്തു. ഇഹ്‌റാം ഡയറക്ടര്‍ അബ്ദു എം, മര്‍കസ് എച്ച് ആര്‍ ഹെഡ് അമീര്‍ ഹസന്‍ ആസ്‌ത്രേലിയ, അലി പങ്കെടുത്തു. അടുത്ത ക്യാമ്പ് ഈമാസം 11ന് ആരംഭിക്കും. ഫോണ്‍: 8891000177.