എല്‍ ഡി എഫ് സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കും- കോടിയേരി

Posted on: April 2, 2015 4:16 am | Last updated: April 2, 2015 at 12:16 am

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 22ന് സെക്രട്ടേറിയറ്റിന്റെയും കലക്ടറേറ്റുകളുടെയും പ്രവര്‍ത്തനം എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ സ്തംഭിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാണിക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് മന്ത്രിമാരൂടെ കാര്യത്തില്‍ മലക്കം മറിയുകയാണ്. ബിജു രമേശിനെ കണ്ടിട്ടില്ലെന്ന് മന്ത്രി ബാബു പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം വിഢികളല്ല കേരളത്തിലെ ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ജോര്‍ജ് യുഡിഎഫ് വിട്ട് പുറത്തു വന്നു കഴിഞ്ഞാല്‍ ഇടതുപക്ഷവുമായി സഹകരിപ്പിക്കാമോ എന്ന കാര്യം ആലോചിച്ചു തീരുമാനിക്കും. ആദ്യം പുറത്തു വരട്ടെയെന്നും കോടിയേരി പറഞ്ഞു.