എഎപിയില്‍ നിന്ന് ക്രിസ്റ്റീന സമി രാജിവച്ചു

Posted on: April 1, 2015 10:38 pm | Last updated: April 1, 2015 at 10:38 pm

CHRISTI samiന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവ് ക്രിസ്റ്റീന സമി പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും രാജിവച്ചു. നേരത്തേ, പാര്‍ട്ടിയുടെ നിര്‍വാഹക സമിതി യോഗത്തില്‍ യോഗേന്ദ്ര യാദവിനെ പിന്തുണച്ച് ക്രിസ്റ്റീന സമി വോട്ടു ചെയ്തിരുന്നു. നേരത്തെ യോഗേന്ദ്രയാദവിനേയും പ്രശാന്ത് ഭൂഷനേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.311 ദേശീയ നിര്‍വാഹക സമിതി അംഗങ്ങളില്‍ 247 പേരും ഇരുവരേയും എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.