Connect with us

Kerala

വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വിജിലന്‍സാണ്.ആരെയെങ്കിലും കുറ്റക്കാരനാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയതിലൂടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു പറഞ്ഞു. കെ എം മാണിക്കും മറ്റുള്ളവര്‍ക്കും രണ്ട് നീതിയാണ് ഉണ്ടായിരിക്കുന്നത്. മാണിക്കെതിരായ ഗൂഢാലോചന ഇതിലൂടെ വ്യക്തമായി. സാധാരണ പൗരന് ലഭിക്കേണ്ട നീതിപോലും മാണിക്ക് ലഭിച്ചില്ലെന്നും ആന്റണി രാജു പറഞ്ഞു.

---- facebook comment plugin here -----

Latest