അല്‍ഫുര്‍ഖാന്‍ വാര്‍ഷികത്തിന് സമാപനം

Posted on: April 1, 2015 11:21 am | Last updated: April 1, 2015 at 11:21 am

വണ്ടൂര്‍: രണ്ടു ദിവസങ്ങളിലായി നടന്നുവന്ന അല്‍ഫുര്‍ഖാന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ വാര്‍ഷികത്തിന് ഉജ്ജ്വല സമാപനം. കുടുംബ സംഗമം, മാധ്യമ സെമിനാര്‍, ഖുര്‍ആന്‍ പ്രഭാഷണം, ആത്മീയ സംഗമം എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടന്നത്.
ഇന്നലെ രാവിലെ പത്തിന് കുടുംബ സംഗമം നടന്നു. എ പി അബ്ദുല്ല ബാഖവിയുടെ അധ്യക്ഷതയില്‍ കെ പി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു. ധാര്‍മിക കുടുംബം എന്ന വിഷയത്തില്‍ റഹ്മത്തുല്ല സഖാഫി എളമരം ക്ലാസെടുത്തു. വൈകീട്ട് അഞ്ചിന് നവമാധ്യമങ്ങളും സമൂഹവും എന്നതില്‍ സാംസ്‌കാരിക സായാഹ്നം നടന്നു. വൈകീട്ട് 7.30 ന് ശാഫി സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണവും തുടര്‍ന്ന് എളങ്കൂര്‍ സയ്യിദ് അബ്ദുല്‍ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ആത്മീയ സമ്മേളനവും നടന്നു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സിഫോര്‍ത്ത് അബ്ദുറഹിമാന്‍ ദാരിമി പ്രാരംഭ പ്രാര്‍ഥന നടത്തി. സി എം കുട്ടി മൗലവി, അലവിക്കുട്ടി ഫൈസി കാരക്കാപറമ്പ്, മുസ്തഫ സഖാഫി, അലി ഫൈസി പട്ടണംകുണ്ട്, യൂസുഫ് സഅദി, ഇല്യാസ് ബുഖാരി, ബശീര്‍ സഖാഫി പൂങ്ങോട്, അസ്‌കര്‍ ബീരാന്‍ സംബന്ധിച്ചു.
നവമാധ്യമ സെമിനാര്‍
വണ്ടൂര്‍: നവമാധ്യമങ്ങളിലെ തെറ്റായ പ്രവണതക്ക് കടിഞ്ഞാണിടണമെന്നും ഈ മേഖലയിലെ പുതിയ സാധ്യതകളെ ഗുണകരമായി ഉപയോഗപ്പെടുത്തണമെന്ന് സെമിനാര്‍. അല്‍ഫുര്‍ഖാന്‍ ഇസ്‌ലാമിക് സെന്ററിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നവമാധ്യമങ്ങളും സമൂഹവും എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ മേഖലയിലെ വ്യക്തികള്‍ പങ്കെടുത്തു. നിയമങ്ങളിലെ പക്ഷപാതിത്വമാണ് സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.
സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ക്കും പ്രധാന്യം കിട്ടുന്ന വിധത്തിലുള്ള മാധ്യമങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്. നിയന്ത്രണവും ബോധവത്കരണവും ഒരേ സമയം അനിവാര്യമായ മേഖലയാണ് നവമാധ്യമങ്ങള്‍. അതിനായി ഭരണാധികാരികള്‍ ശ്രദ്ധ ചെലുത്തണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഹംസ ആലുങ്ങല്‍, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, എ പി ബശീര്‍, അബ്ദുസലാം ഏമങ്ങാട്, ഗിരീഷ് മാരേങ്ങലത്ത്, കെ ഫസല്‍ഹഖ്, കെ പി ഭാസ്‌കരന്‍, എന്‍ കെ നാസിര്‍ സംസാരിച്ചു. ജമാല്‍ കരുളായി സ്വാഗതവും അനീഷ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.