Connect with us

Kozhikode

ചെക്കു കേസുകള്‍ക്കുള്ള പ്രത്യേക കോടതി പ്രവര്‍ത്തനം ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: ചെക്ക് കേസുകള്‍ (നെഗോഷബിള്‍ ഇന്‍സ്ട്രുമെന്റ് നിയമം) കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോഴിക്കോട്ട് ആരംഭിച്ചു. എരഞ്ഞിപ്പാലം ഹൗസിംഗ് ഫെഡ് കോംപ്ലക്‌സില്‍ ആരംഭിച്ച കോടതി ഇന്നലെ രാവിലെ ജില്ലാ ജഡ്ജി വി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.
പന്നിയങ്കര, കസബ, നടക്കാവ്, ഫറോക്ക്, കോഴിക്കോട് ടൗണ്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചെക്ക് കേസുകളാണ് ഈ കോടതിയില്‍ കൈകാര്യം ചെയ്യുക. സംസ്ഥാനത്ത് ഇത് മൂന്നാമത്തെ കോടതിയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഇത്തരം കോടതികളുള്ളത്.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണി സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ജില്ലാ ജഡ്ജി ഡോ. വി വിജയകുമാര്‍, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്‌സ്) കെ എം ശശി, ജില്ലാ കോടതി ശിരസ്തദാര്‍ സി പി ശരത്‌മോഹന്‍, സി ജെ എം കോടതി ശിരസ്തദാര്‍ എം പി ഹുസൈന്‍, അഡ്വക്കറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ദേവേശന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ വി വിശ്വംഭരന്‍ പ്രസംഗിച്ചു. പുതിയ കോടതിയിലെ മജിസ്‌ട്രേറ്റ് ശബീര്‍ ഇബ്‌റാഹീം നന്ദി പറഞ്ഞു.

Latest