ഗോവധ നിരോധനം സമാവായത്തിലൂടെ മാത്രമേ നടപ്പാക്കാനാകൂ: രാജ്‌നാഥ് സിംഗ്

Posted on: March 29, 2015 6:48 pm | Last updated: March 30, 2015 at 10:31 am
SHARE

rajnath singhഇന്‍ഡോര്‍: ഗോവധം രാജ്യവ്യാപകമായി നിരോധിക്കുന്നതിന് സമവായം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗോവധം നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്നു. എന്നാല്‍ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും സമവായം സാധ്യമായാല്‍ മാത്രമേ ഗോവധ നിരോധന ബില്ല് പാര്‍ലിമെന്റില്‍ പാസ്സാക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ എന്‍ ഡി എക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്തിനാല്‍ പല ബില്ലുകളും പാസ്സാക്കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.