ആസ്‌ത്രേലിയ ജയിക്കും: ഹെയ്ഡന്‍

Posted on: March 26, 2015 5:08 am | Last updated: March 26, 2015 at 12:10 am
SHARE

mathew heydenസിഡ്‌നി: ഇന്ത്യയെ തോല്‍പ്പിച്ച് ആസ്‌ത്രേലിയ ഫൈനലിലെത്തും, അതില്‍ സംശയമില്ല – മാത്യൂ ഹെയ്ഡന്‍ ആത്മവിശ്വാസത്തോടെ പ്രവചിക്കുന്നു. 2003.2007 ലോകകപ്പ് കിരീടം നേടിയ ആസ്‌ത്രേലിയന്‍ ടീമംഗമായ മാത്യു ഹെയ്ഡന്‍ ഇന്ത്യയെ മോശം ടീമായി കാണുന്നില്ല. സിഡ്‌നിയില്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ ആര്‍ അശ്വിനും ജഡേജയും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. പേസര്‍മാരും മികച്ച ഫോമിലാണ്. മത്സരങ്ങള്‍ ജയിക്കാന്‍ അവര്‍ക്കറിയാം. സുരേഷ് റെയ്‌നയും ധോണിയുമാണ് ആസ്‌ത്രേലിയക്ക് ഭീഷണിയാവുകയെന്നും ഹെയ്ഡന്‍ നിരീക്ഷിക്കുന്നു. എന്നാല്‍, തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ആസ്‌ത്രേലിയന്‍ പേസ് നിരക്ക് കരുത്തുണ്ട്. ലോകകപ്പില്‍ ഇതുവരെ മികച്ച പേസ് നിരയെ ഇന്ത്യ നേരിട്ടിട്ടില്ല. സ്റ്റാര്‍ച് നയിക്കുന്ന ഓസീസ് പേസാക്രമണം നിര്‍ണായക ഘടകമാകും-ഹെയ്ഡന്‍ പറയുന്നു.