കൊച്ചി മെട്രോ സ്ഥലം ഏറ്റെടുക്കല്‍:ശീമാട്ടിയുമായി ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചില്ലെന്ന് കെഎംആര്‍എല്‍

Posted on: March 23, 2015 7:20 pm | Last updated: March 24, 2015 at 1:34 am
SHARE

kochi metroകൊച്ചി: കൊച്ചി മെട്രോക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ശീമാട്ടിയുമായി ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഐഎഎസ്. കൊച്ചി മെട്രോ പദ്ധതിയ്ക്കായി ഭൂമി എടുത്തുനല്‍കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും, റവന്യൂ വകുപ്പിനും ആണ്. ഭൂമി ഏറ്റെടുക്കല്‍ ഓരോ ദിവസം വൈകും തോറും അതു പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കെ.എം.ആര്‍.എല്‍ ശീമാട്ടിയുമായി എംഒയു ഒപ്പിടുന്നു എന്ന വാര്‍ത്ത ഇന്നലെ മാദ്ധ്യമങ്ങളിലൂടെയാണ് കെ.എം.ആര്‍.എല്‍ അറിഞ്ഞത്. ഇത്തരം ഒരു നീക്കവും കെ.എം.ആര്‍.എല്‍ നടത്തിയിട്ടില്ലെന്നും ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി.