ഉത്കശിലകള്‍ കടത്താന്‍ ശ്രമിച്ചാല്‍ ജയില്‍ ശിക്ഷ

Posted on: March 23, 2015 6:00 pm | Last updated: March 23, 2015 at 6:28 pm
SHARE

മസ്‌കത്ത്: ഒമാനിലെ അമൂല്യ സമ്പത്തായ ഉത്കശിലകളും ഫോസിലുകളും രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയാന്‍ മൈനിംഗ് നിയമം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം അമൂല്യ വസ്തുക്കള്‍ രാജ്യത്തിന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദോഫാര്‍, അല്‍വുസ്ത മേഖലയിലെ മരുഭൂമിയില്‍ കാണുന്ന ഉത്കശിലകള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് വ്യാപകമായതതോടെയാണ് നിയമ പരിഷ്‌കരണത്തെ കുറിച്ച് അധികൃതര്‍ ചിന്തിച്ചത്. ഗവേഷകരുടെയും ടൂറിസ്റ്റുകളുടെയും വേഷത്തിലെത്തുന്ന മോഷ്ടാക്കള്‍ ഇവിടെന്ന് ശേഖരിക്കുന്ന ശിലകളും ഫോസിലുകളും ലക്ഷക്കണക്കിന് ഡോളറിനാണ് യു എസ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ വിറ്റഴിക്കുന്നത്. വാണിജ്യ, വ്യാപാര മന്ത്രാലയമാണ് പുതിയ നിയമഭേദഗതി ശിപാര്‍ശ ചെയ്തത്. ഇത്തരം അമൂല്യ വസ്തുക്കള്‍ രാജ്യത്തിന് നഷ്ടപ്പെടാതിരിക്കാന്‍ നിയമഭേദഗതി അനിവാര്യമാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഖനന വിഭാഗം ഡയറക്ടര്‍ ഡോ. അലി അല്‍ ??റജ്ഹി പറഞ്ഞു. ഇത്തരം കള്ളക്കടത്തുകള്‍ക്ക് പിന്നില്‍ ടൂറിസ്റ്റുകളുടെ വേഷത്തിലെത്തുന്ന വിദേശികളാണ് കൂടൂതലും. അല്‍വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ മരുഭൂമിയില്‍ 3,.336 ഉത്കശിലകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വന്‍വിലപിടിപ്പുള്ള ഇത്തരം ശിലകള്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമം നടക്കുന്നുണ്ട്.