ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പി പി തങ്കച്ചന്റെ പരിഹാസം

Posted on: March 19, 2015 2:40 pm | Last updated: March 20, 2015 at 12:00 am
SHARE

pp-thankachan

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പരിഹാസം. ആര്‍ ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയോ എന്ന ചോദ്യത്തോട് കെട്ടിത്തൂങ്ങി ചത്തവനെ വീണ്ടും തല്ലിക്കൊല്ലണമോ എന്ന് അദ്ദേഹം ചോദിച്ചു. പിള്ള സ്വയം പുറത്തുപോയിക്കഴിഞ്ഞു. മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് യുഡിഎഫ് ചര്‍ച്ച ചെയ്തില്ല. പിള്ളയുടെ പാര്‍ട്ടിയിലെ മറ്റുള്ളവരും സര്‍ക്കാര്‍ നല്‍കിയ പദവികള്‍ ഒഴിയുമെന്നാണ് കരുതുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.