Connect with us

National

അഭിമുഖത്തിന് ഡല്‍ഹി കൂട്ടബലാത്സംഗ ഇരയുടെ സുഹൃത്ത് പണം വാങ്ങിയതായി ലെസ്‌ലി ഉഡ്വിന്‍

Published

|

Last Updated

ബെംഗളൂരു: “ഇന്ത്യയുടെ മകള്‍”എന്ന ഡോക്യൂമെന്ററിക്ക് വേണ്ടി സഹികരിക്കാന്‍ ഡല്‍ഹി കൂട്ടബലാത്സംഗ ഇരയുടെ സുഹൃത്തും സംഭവത്തിലെ ഏക സാക്ഷിയുമായ അവനീന്ദ്ര പാണ്ഡെ പണം ആവശ്യപ്പെട്ടതായി ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതാണ് ഡോക്യുമെന്ററി നിരോധമെന്നും സര്‍ക്കാര്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസരമാണ് ഇതെന്നും അവര്‍ പറഞ്ഞു. ദി ഏഷ്യന്‍ ഏജിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേസിലെ ജീവിച്ചിരിക്കുന്ന ഏക സാക്ഷിയെ കൂടാതെ ഡോക്യുമെന്ററി ചിത്രീകരിച്ചാല്‍ അയാളെ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യത്തില്‍ നിന്ന് പിന്നീട് വരുന്ന ഒരു ദിവസവും ഒഴിഞ്ഞുമാറാനാകില്ല. അഭിമുഖം നല്‍കണമെങ്കില്‍ പണം വേണമെന്ന് അവനീന്ദ്ര പറഞ്ഞു. ഇത് അധാര്‍മികവും അസ്വീകാര്യവുമാണെന്ന് ചിന്തിച്ചെങ്കിലും ലക്ഷ്യത്തില്‍ നിന്ന് തെന്നിമാറാന്‍ ഒരുക്കമായിരുന്നില്ല. പെണ്‍കുട്ടിയുടെ അധ്യാപകനായ സതേന്ദ്രയെ കുറിച്ച് അവനീന്ദ്രക്ക് യാതൊരു പിടിപാടുമുണ്ടായിരുന്നില്ലെന്ന് ഉഡ്വിന്‍ പറയുന്നു. അതായിരുന്നു അയാളുടെ പ്രശ്‌നം. സതേന്ദ്ര ജീവിച്ചിരിക്കുന്നില്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ചോദിച്ചു. സതേന്ദ്രയുടെ ഫോണ്‍ നമ്പര്‍ തരാം. നിങ്ങള്‍ ഫോണ്‍ ചെയ്യൂവെന്ന് താന്‍ പറഞ്ഞു. അവനീന്ദ്ര പെണ്‍കുട്ടിയെ അറിയുന്നതിന് എത്രയോ മുമ്പ്, 2006ല്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി സതേന്ദ്രക്ക് പരിചയമുണ്ടായിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം പെണ്‍കുട്ടിയെ സതേന്ദ്ര പഠിപ്പിച്ചു. അദ്ദേഹം അവളുടെ സുഹൃത്തും വളരെ അടുത്ത കുടുംബസുഹൃത്തുമായി. സതേന്ദ്രയുമായി എങ്ങനെയാണ് ബന്ധപ്പെടാന്‍ സാധിച്ചതെന്ന് തനിക്കേ അറിയൂ. അവളുടെ കുടുംബം സതേന്ദ്രയെ തനിക്ക് പരിചയപ്പെടുത്തി. ഉഡ്വിന്‍ പറഞ്ഞു.
അവനീന്ദ്ര എത്ര പണമാണ് ആവശ്യപ്പെട്ടതെന്നത് ഉഡ്വിന്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവങ്ങളുടെ കൃത്യമായ വിവരം അയാളില്‍ നിന്ന് അറിയാനാണ് ശ്രമിച്ചത്. അവനീന്ദ്ര സീറ്റുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പ്രതി മുകേഷ് സിംഗ് പറഞ്ഞുവെന്ന് പോലും, സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ പറയുകയുണ്ടായി. ഉഡ്വിന്‍ പറഞ്ഞു.