അടിമാലി കൂട്ടക്കൊല: മുഖ്യപ്രതി റിമാന്‍ഡില്‍

Posted on: March 11, 2015 5:28 am | Last updated: March 10, 2015 at 11:28 pm
SHARE

അടിമാലി: രാജധാനി ലോഡ്ജില്‍ മൂന്നംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതിയെ അടിമാലി കോടതി റിമാന്റ് ചെയ്തു. ഒന്നാം പ്രതിയായ കര്‍ണാടക തുങ്കൂര്‍ സിറ മുഖാപട്ടണം ഇന്ദ്രാനഗറിലെ രാഘവേന്ദ്ര (രാഘവ് 24)നെയാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണന്‍ റിമാന്റ്് ചെയ്തത്. കര്‍ണാടക – ഗോവ അതിര്‍ത്തിയില്‍ നിന്നുമാണ് അടിമാലി സി ഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടാം പ്രതി മധുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാഘവേന്ദ്ര കര്‍ണാടക അതിര്‍ത്തിയിലെ മഫ്‌സയില്‍ വൃദ്ധസദനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുങ്കൂരിലെ രാഘവേന്ദ്രയുടെ വീട്ടിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്നും സ്വര്‍ണമാല, രണ്ടു കമ്മല്‍, വളകള്‍ എന്നിവ കണ്ടെടുത്തു. എന്നാല്‍ ലോഡ്ജില്‍ നിന്നും കവര്‍ന്ന സാദനങ്ങള്‍ പൂര്‍ണമായും കണ്ടെടുകാനായിട്ടില്ല. രാഘവേന്ദ്രയ്ക്ക് മലയാളമടക്കം ഏഴു ഭാഷകള്‍ സംസാരിക്കാനറിയാമെന്ന് അന്വേഷണ സംഘം പറഞ്ഞു. മൂന്നാര്‍ ഡി വൈ എസ് പി .കെ ബി പ്രഫുല്ല ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സി ഐക്കു പുറമെ സി വി ഉലഹന്നാന്‍, സജി എന്‍ പോള്‍, സി ആര്‍ സന്തോഷ്, എം എം ഫൈസല്‍, ഹോം ഗാര്‍ഡ് സജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ ആദ്യം പിടിയിലായ മഞ്ജുനാഥ് ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലാണ്.