അഷ്‌റഫ് താമരശ്ശേരിയെയും റാഫിയെയും പി പി എല്‍ ആദരിക്കും

Posted on: March 6, 2015 7:00 pm | Last updated: March 6, 2015 at 7:37 pm
SHARE

ദുബൈ: മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍യു എ ഇ സംഘടിപ്പിക്കുന്ന പുത്തൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4, 20 (വെള്ളി)ന് ഉച്ചക്ക് രണ്ടിന്, ദുബൈ, ഖിസൈസിലെ കോര്‍ണര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കും, ഇരു ഗ്രൂപ്പുകളിലായി, ഒറീജിനല്‍ സ്‌ട്രൈക്കേഴ്‌സ് എഫ് സി, ഷിപ്പ് വെല്‍ സ്‌ട്രൈക്കേര്‍സ് എഫ് സി, എ എം ഡി സ്‌ട്രൈക്കേഴ്‌സ്, റിവര്‍ ബേങ്ക് സ്‌പോര്‍ട്ടിങ്, പ്ലേമേക്കേര്‍സ് എഫ് സി, റിയല്‍ എം സി, അഹലന്‍ ഷബാബ്, സ്റ്റാല്ലിയണ്‍സ് എഫ് സി, എന്നീ എട്ട് ടീമുകള്‍ മാറ്റുരക്കും, ജില്ലയിലേയും സംസ്ഥാന-ദേശീയ താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് സൗഹൃദ സംഗമവും കുടുംബ സംഗമവും, കുട്ടികള്‍ക്കായി വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു, ചടങ്ങില്‍ പ്രവാസി ഭാരതീയ പുരസ്‌ക്കാരം നേടിയ അശ്‌റഫ് താമരശ്ശേരി, കാസര്‍കോടു നിന്നുള്ള ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി തുടങ്ങിയവരെ ആദരിക്കും