പേരാമ്പ്ര ഫെസ്റ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍: യു ഡി എഫ്

Posted on: March 4, 2015 9:56 am | Last updated: March 4, 2015 at 9:56 am
SHARE

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് ഈ മാസം അവസാന വാരം നടത്താന്‍ തീരുമാനിച്ച പേരാമ്പ്ര ഫെസ്റ്റില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ള നീക്കവും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളെ പ്രയാസപ്പെടുത്താനുള്ള ശ്രമവുമാണെന്ന് യു ഡി എഫ്. ഇത് അനുവദിക്കാനാകില്ലെന്ന് യു ഡി എഫ് നേതൃത്വത്തില്‍ നടന്ന ബഹുജന കണ്‍വെന്‍ഷന്‍ വ്യക്തമാക്കി.
സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഫെസ്റ്റ് നടത്തുന്നത് വികസന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നും ഏതാനും ദിവസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചതുള്‍പ്പെടെയുള്ള രണ്ട് ഫെസ്റ്റുകള്‍ ഇവിടെ നടന്ന സാഹചര്യത്തില്‍ ഇനി ഒന്നുകൂടി നടത്തുന്നത് ടൗണിലെ വ്യാപാരി സമൂഹത്തിനും പൊതുജനങ്ങള്‍ക്കും ബാധ്യതയാകുമെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. എം കെ സി കുട്ട്യാലി അധ്യക്ഷത വഹിച്ചു. കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, പുതുക്കുടി അബ്ദുര്‍റഹ്മാന്‍, കെ കെ രാജന്‍, കൂളിക്കണ്ടി കരീം, ഇ ഷാഹി, വി ആലീസ് മാത്യു, കെ കെ പ്രേമന്‍, കെ പ്രദീപന്‍, കോറോത്ത് റശീദ് എന്നിവര്‍ പ്രസംഗിച്ചു.