നദാലിന് സീസണിലെ ആദ്യ കിരീടം

Posted on: March 3, 2015 5:00 am | Last updated: March 3, 2015 at 10:07 am
SHARE

ബ്യൂണസ് ഐറിസ്: സ്പാനിഷ് സൂപ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാലിന് ഈ വര്‍ഷത്തെ ആദ്യ കിരീടം. അര്‍ജന്റീനക്കാരനായ ജുവാന്‍ മൊണാക്കോയെ കീഴടക്കി അര്‍ജന്റീന ഓപണ്‍ ഉയര്‍ത്തിയാണ് നദാല്‍ സീസണില്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ഒന്നരമണിക്കുറിനടുത്ത് നീണ്ടു നിന്ന ഫൈനല്‍ പോരാട്ടം 6-4, 6-1നാണ് നദാല്‍ ജയിച്ചത്. കരിയറില്‍ നദാലിന്റെ അറുപത്തഞ്ചാമത് കിരീടമാണിത്. സിംഗിള്‍സ് ടെന്നീസ് ചരിത്രത്തില്‍ കൂടുതല്‍ കിരീടവിജയങ്ങള്‍ നേടിയവരുടെ പട്ടികയില്‍ നദാല്‍ അഞ്ചാം സ്ഥാനത്താണ്. ജിമ്മി കൊണേഴ്‌സ് (109), ഇവാന്‍ ലെന്‍ഡല്‍ (94), റോജര്‍ ഫെഡറര്‍ (84), ജോണ്‍ മക്എന്റോ (77) എന്നിവരാണ് നദാലിന് മുന്നിലുള്ളത്.