നാഷനല്‍ ബുക്ക് ട്രസ്റ്റ് അധ്യക്ഷസ്ഥാനത്തുനിന്നും സേതു രാജിവെച്ചു

Posted on: March 2, 2015 7:52 pm | Last updated: March 2, 2015 at 7:52 pm
SHARE

sethu-350x184തിരുവനന്തപുരം: നാഷനല്‍ ബുക്ക്ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്തുനിന്നും സാഹിത്യകാരന്‍ സേതു രാജിവെച്ചു. കാലാവധിതീരാന്‍ ആറു മാസം ബാക്കിനില്‍ക്കെയാണ് രാജി. സേതുവിന് പകരം ആര്‍എസ്എസ് മുഖപത്രമായ പാഞ്ചന്യത്തിന്റെ എഡിറ്റര്‍ ബല്‍ദേവ് ശര്‍മയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നാഷനല്‍ ബുക്ക് ട്രസ്റ്റിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കം അപകടരമാണെന്നും, കാവിവല്‍ക്കരണ ശ്രമത്തെ ചെറുക്കണമെന്നും പുരോഗമന കലാ സാഹിത്യസംഘം അഭിപ്രായപ്പെട്ടു.