Connect with us

Wayanad

മര്‍ച്ചന്റ് അസോസിയേഷനും സര്‍വകക്ഷി സംഘവും കര്‍ണാടകയിലേക്ക്

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയ പാതയിലെ രാത്രികാല ഗതാഗതനിരോധനവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂര്‍ മര്‍ച്ചന്റ് അസോസിയേഷനും സര്‍വകക്ഷി സംഘവും ഈമാസം 28ന് കര്‍ണാടക മുഖ്യമന്ത്രിയേയും കര്‍ണാടക ഗ്രാമവികസന മന്ത്രിയും ഗുണ്ടില്‍പേട്ട എം എല്‍ എയുമായ മാധേവ് പ്രസാദിനെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തും.
ഗൂഡല്ലൂരില്‍ നടന്ന വാര്‍്ത്താസമ്മേളനത്തിലാണ് സര്‍വകക്ഷി സംഘവും, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും, ഊട്ടി ലോഡ്ജ് അസോസിയേഷന്‍ ഭാരവാഹികളും ഇത് അറിയിച്ചത്. കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരെയും നേരില്‍ കണ്ട് ് ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടു്. എ ജെ തോമസ്, മുഹമ്മദ് സഫി, എം പാണ്ഡ്യരാജ്, എ ലിയാക്കത്തലി, രാജേന്ദ്രന്‍, കെ പി മുഹമ്മദ് ഹാജി, എന്‍ വാസു, എം എ കുഞ്ഞിമുഹമ്മദ്, ഷാജി ചെളിവയല്‍, സയ്യിദ് സജാത്ത്, സഹദേവന്‍, ടി കെ നാരായണന്‍, ഉസ്മാന്‍, സി കെ ഖാലിദ്, ബാബു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കെ പി മുഹമ്മദ് ഹാജി (ചെയ) ബാദുഷ (കണ്‍) മുഹമ്മദ് സഫി (ട്രഷറര്‍) എന്നിവരടങ്ങിയ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 2009ല്‍ ആണ് ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയ പാതയിലെ തുറപ്പള്ളി മുതല്‍ കക്കനഹള്ള വരെയും കക്കനഹള്ള മുതല്‍ മേല്‍ കമ്പംവരെയും മുത്തങ്ങ മുതല്‍ കക്കല്‍തുണ്ടിവരെയും രാത്രികാല ഗതാഗത നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. ബന്ദിപ്പൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശുപാര്‍ശ പ്രകാരമാണ് ചാംരാജ് ജില്ലാകലക്ടര്‍ മനോജ്കുമാര്‍ മീണ രാത്രികാല ഗതാഗത നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് മൂന്ന് സംസ്ഥാനങ്ങളിലും രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. രാത്രികാലങ്ങളിലെ ഗതാഗതം വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നിരോധനത്തിന് ശിപാര്‍ശ ചെയ്തിരുന്നത്. ഇന്ത്യയില്‍ ഒരിടത്തും വന്യജീവി കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പാതയില്‍ രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. സുപ്രീം കോടതിയിലാണ് ഇപ്പോള്‍ ഇതിന്റെ കേസ് നടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. കോടതി മൂന്ന് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ എട്ട് ആഴ്ചക്കുള്ളില്‍ ഇതില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി വേത് ചെയ്തുകൊള്ളാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ര് ബസുകള്‍ക്ക് മാത്രമാണ് രാത്രിസമയത്ത് ഈ പാതയിലൂടെ കടന്ന് പോകാന്‍ അനുമതിയുള്ളത്. അതേസമയം അമിത വേഗത കാരണം ഈ പാതയില്‍ രാത്രി ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സമയത്ത് വലിയ അപകടങ്ങളാണ് സംഭവിക്കുന്നത്. ഗേറ്റ് കടക്കാനുള്ള ആവേശത്തിലാണ് 70 ശതമാനം അപകടങ്ങളും സംഭവിക്കുന്നത്. ഗതാഗത നിരോധം മൂന്ന് സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് ദുരിതമായിരിക്കുന്നത്. വിദ്യാഭ്യാസം, ആശുപത്രി, പച്ചക്കറി സാധനങ്ങളുടെ കയറ്റുമതി തുടങ്ങിയവകളെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടാതെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്. ഇതുസംബന്ധമായ വിഷയങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ഗുില്‍പേട്ടയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടു്. മൂന്ന് സംസ്ഥാനങ്ങളിലും വിത്യസ്ഥ കമ്മിറ്റികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. എം എല്‍ എ ദ്രാവിഡമണി, മുന്‍ മന്ത്രി എ മില്ലര്‍, പാണ്ഡ്യരാജ്, ലിയാക്കത്തലി, എന്‍ വാസു, കോശി ബേബി, രാജേന്ദ്രന്‍, സഹദേവന്‍, കെ പി മുഹമ്മദ് ഹാജി, ഷാജി ചെളിവയല്‍, എ ജെ തോമസ്, ബാദുഷ, സജാത്ത്, മുഹമ്മദ് സഫി തുടങ്ങിയവരാണ് തമിഴ്‌നാട് സംഘത്തിലുള്ളത്.

Latest