Connect with us

Ongoing News

മാപ്പിള സെമിനാര്‍ വേറിട്ട ശബ്ദമായി

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന സാംസ്‌കാരിക പരിപാടികളില്‍ വന്‍ജനപങ്കാളിത്തം. സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളുടെ വലിയ സാന്നിധ്യവും സമ്മേളനത്തെ ശ്രദ്ദേയമാക്കുന്നു. സായാഹ്നത്തില്‍ നഗരിയിലെത്തുന്ന പ്രവര്‍ത്തകര്‍ സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുത്താണ് മടങ്ങുന്നത്. നഗരിയിലെ ദിമഷ്‌ക് എക്‌സ്‌പോയിലും പുസ്തകോല്‍സവത്തിലും സന്ദര്‍ശകര്‍ ഏറെയാണ്.മാപ്പിളപ്പാട്ടിന്റെ പാരമ്പര്യം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ഒരു സംസ്‌കാരത്തിന്റെയും തലമുറയുടേയും ഹൃദയതാളമായി മൂളിതുടങ്ങിയ മാപ്പിളശീലുകള്‍ കാലത്തിനനുസരിച്ച് കോലം കെട്ടിയപ്പോള്‍ മൂല്യം ചോര്‍ന്ന് പോകുന്നതായി സെമിനാര്‍ ആശങ്കപ്പെട്ടു. കാനേഷ് പൂനൂര്‍, കെ അബൂബക്കര്‍, എ പി അഹമ്മദ്, നാസര്‍ എടരിക്കോട്, സ്വാഹിര്‍ ഇസ്മാഈല്‍, ഡോ സലീം എടരിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. സി കെ എം ഫാറൂഖ് സ്വാഗതവും എന്‍ എം സൈനുദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം ഡോ പി എം വാര്യര്‍ ഉദ്ഘാടനം ചെയ്യും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ തൈകാടന്‍, കോട്ടക്കല്‍ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ പരവക്കല്‍ ഉസ്മാന്‍കുട്ടി, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാങ്ങാട്ട് ബാവ, തെന്നല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് തെന്നല, കെ പി കെ ബാവഹാജി, ബഷീര്‍ എടരിക്കോട്, വറൈറ്റി ബീരാന്‍കുട്ടി ഹാജി, റജിമാത്യു പങ്കെടുക്കും. 8 മണിക്ക് എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും.