Connect with us

Kozhikode

തൂണേരി സംഭവം: മൂന്ന് പേര്‍കൂടി അറസ്റ്റില്‍

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ വീടാക്രമണവുമായി ബന്ധപ്പെട്ട് പത്ത് കേസുകളില്‍ പ്രതിസ്ഥാനത്തുള്ള മൂന്ന് പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ ഉള്ളിയോറേമ്മല്‍ അനീഷ് (30), ചെക്യാട് കല്ലമ്മല്‍ രജീഷ് (30), കല്ലാച്ചി ചാമപറമ്പത്ത് ലിനീഷ് (32) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ലിനീഷ് കോടഞ്ചേരിയിലെ മുളിയില്‍ റഫീക്കിന്റെ വീട്ടില്‍ നിന്ന് പഴ്‌സില്‍ സൂക്ഷിച്ച സ്വര്‍ണം അപഹരിച്ചതായി പോലീസ് പറഞ്ഞു. ഈ സ്വര്‍ണം കോഴിക്കോട്ട് പഴയ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വില്‍പ്പന നടത്തി ലഭിച്ച പണം കൊണ്ട് കാമുകിയുടെ കുട്ടിക്ക് മോതിരം വാങ്ങുകയും ബാക്കി വന്ന പണത്തില്‍ നിന്ന് ചെലവഴിച്ചതും കഴിച്ച് ബാക്കി 2,400 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. അനീഷ് മൂന്ന് കേസുകളിലും രജീഷ് രണ്ട് കേസുകളിലും ലിനീഷ് അഞ്ച് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.