Connect with us

Kozhikode

ആവിലോറ കോട്ടക്കല്‍ നൂറുല്‍ ഹുദാ മദ്‌റസ അറുപതിന്റെ നിറവില്‍

Published

|

Last Updated

നരിക്കുനി: ആവിലോറ കോട്ടക്കല്‍ നൂറുല്‍ ഹുദ മദ്‌റസ അറുപതാം വാര്‍ഷികമാഘോഷിക്കുന്നു. ആവിലോറ പ്രദേശത്തിന്റെ മത, സാംസ്‌കാരിക രംഗത്തെ മുന്നേറ്റത്തിന് കളമൊരുക്കിയ മദ്‌റസ 1954-55 കാലത്ത് മടവൂര്‍ സി എം വലിയ്യുല്ലാഹി, മര്‍ഹൂം സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാപിക്കപ്പെട്ടത്.
ഒരു വര്‍ഷം നീളുന്ന വാര്‍ഷികത്തിന്റെ ഭാഗമായി 60 ഇന കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ പ്രഖ്യാപന സമ്മേളനം നടക്കും.
സ്വാഗത സംഘം ഭാരവാഹികള്‍: എ കെ മുഹമ്മദ് കോയ ഹാജി (ചെയര്‍മാന്‍), എ കെ അബൂബക്കര്‍ ഹാജി (വര്‍ക്കിംഗ് ചെയര്‍), എ കെ അബ്ദുല്‍റസാഖ്, അഹ്മദ് ആവിലോറ, കെ കെ മുഹമ്മദ് (വൈ ചെയര്‍), പി സി അബ്ദുല്‍ അസീസ് സഖാഫി (കണ്‍), പി സി അബ്ദുര്‍റഹ്മാന്‍ (വര്‍ക്കിംഗ് കണ്‍), സി പി അബ്ദുല്‍ അസീസ് ലത്വീഫി, കെ കെ ഉസ്മാന്‍, എന്‍ കെ സുബൈര്‍(ജോ കണ്‍), പി സി ഹമീദ് (ട്രഷറര്‍)
യോഗത്തില്‍ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. സി പി ഉബൈദുല്ല സഖാഫി മുഖ്യപ്രഭാഷണം നടത്തി. പി സി അബ്ദുര്‍റഹ്മാന്‍ പദ്ധതികള്‍ വിശദീകരിച്ചു.
സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകീട്ട് ഏഴിന് മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.