Connect with us

Kerala

വിഎസിനെതിരായ പാര്‍ട്ടി പ്രമേയം പുറത്തുവിട്ടതിനെതിരെ സിപിഐ

Published

|

Last Updated

കൊല്ലം: വിഎസ് അച്ചുതാനന്ദനെതിരായ സിപിഎം പ്രമേയം പുറത്തുവിട്ട സെക്രട്ടറി പിണറായി വിജയന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐ രംഗത്ത്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സമ്മേളനങ്ങളെന്നും അത് പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്നും സി ദിവാകരന്‍ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാരിന് ആയുധം കിട്ടിയത് നിയമസഭാസമ്മേളനത്തില്‍ ഇടതുപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദിവാകരന്‍ പറഞ്ഞു.