ബജറ്റ് രേഖകള്‍ പ്രിന്റ് ചെയ്യുന്ന നടപടികള്‍ തുടങ്ങി

Posted on: February 20, 2015 2:26 am | Last updated: February 19, 2015 at 11:27 pm

ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാറിന്റെ ബജറ്റ് രേഖകള്‍ പ്രിന്റ് ചെയ്യുന്ന നടപടികള്‍ക്ക് തുടക്കമായി. മധുര വിതരണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ധനമന്ത്രി ചടങ്ങില്‍ സംബന്ധിച്ചു. വലിയ പാത്രത്തില്‍ ഹല്‍വയുണ്ടാക്കി സ്റ്റാഫ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങാണിത്. ബജറ്റ് രേഖകളുടെ നിര്‍മാണവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന നിരവധി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.