മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അവ്യക്തയുണ്ടെന്ന് പ്രതിരോധമന്ത്രി

Posted on: February 19, 2015 3:18 pm | Last updated: February 19, 2015 at 11:16 pm

30parrikarബംഗളുരു: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അവ്യക്ത നിലനില്‍ക്കുന്നെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതിനോടനുബന്ധിച്ച് കേന്ദ്രം പുതിയ നയം ആവിഷ്‌കരിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്നും എയറോ ഇന്ത്യ പ്രദര്‍ശന ചടങ്ങിനിടെ മന്ത്രി അറിയിച്ചു.
പ്രതിരോധ രംഗത്തെ ഇറക്കുമതി നടപടികളുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. ഇാ സാഹചര്യത്തില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തന്നെ പുതിയ നയം രൂപീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.