Connect with us

Malappuram

മഹല്ലുകള്‍ നൂതന രീതികള്‍ ഉള്‍ക്കൊള്ളണം: എസ് എം എ

Published

|

Last Updated

കോട്ടക്കല്‍: സാംസ്‌കാരിക തനിമ തകര്‍ക്കുന്ന രൂപത്തില്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ മൂല്യച്യുതിക്കെതിരെ രംഗത്തിറങ്ങണമെന്ന് എസ് എം എ ജില്ലാ കൗണ്‍സില്‍ മഹല്ല് സ്ഥാപന ഭാരവാഹികളോടാവശ്യപ്പെട്ടു.
ഇവക്കെതിരെ പ്രതികരിക്കാന്‍ പ്രബോധന രംഗത്തെ നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. എടരിക്കോട് പാറയില്‍ ടവറില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി കെ എം എ റഹീം ഉദ്ഘാടനം ചെയ്തു.
ഇ യഅ്ഖൂബ് ഫൈസി, അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം, പി ടി ഹമീദ് ഹാജി, പദ്ധതി അവതരിപ്പിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, പി ടി എസ് തങ്ങള്‍, സയ്യിദ് അബ്ദുസ്സലാം സഅദി, ഖാസിം കോയ പൊന്നാനി, അലി ബാഖവി ആറ്റുപ്പുറം, അബൂബക്കര്‍ ശര്‍വാനി, എം എന്‍ സിദ്ധീഖ് ഹാജി, സുലൈമാന്‍ ഇന്ത്യനൂര്‍ പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.