Connect with us

Palakkad

വനത്തില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവം; ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുത്തു

Published

|

Last Updated

അഗളി: മുക്കാലിയില്‍ വനത്തിനുള്ളില്‍ യുവാവ് വെടിയേറ്റു മരിച്ച സം”വത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ തെളിവെടുപ്പ് നടത്തി.തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഇന്നലെ വനത്തിനകത്ത് വെടിയേറ്റുവീണ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്.
അഗളി സിഐ യുടെ നേതൃത്വത്തില്‍ മരിച്ചബെന്നിയുടെ സുഹൃത്ത് ഷെല്ലിയേയും സം”വസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരങ്ങള്‍ നല്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ആധുനിക തോക്കുപയോഗിച്ചാണ് വെടിവെച്ചിട്ടുള്ളതെന്നുമാത്രമാണ് പോലീസ് പറയുന്നത്. ഇത് മാവോയിസ്റ്റുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വെടിയുണ്ടയും കണ്ടെടുക്കാനായിട്ടില്ല. അതേ സമയം “വാനി റേഞ്ച് ഓഫീസര്‍ ജയന്റെ നേതൃത്വത്തില്‍ ഷെല്ലിയടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ചതിനാണിതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. യുവാവ് വെടിയേറ്റു മരിച്ച സം”വത്തെ തുടര്‍ന്നു മേഖലയില്‍ മാവോയിസ്റ്റ് വേട്ട ശക്തമാക്കാന്‍ പൊലീസ് നടപടികള്‍ തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ആദിവാസികള്‍ക്കിടയിലും ചില കുടിയേറ്റ മേഖലയിലും മാവോയിസ്റ്റുകളോടുണ്ടായിരുന്ന അനുഭാവം കുറഞ്ഞിട്ടുണ്ട്.
സ്ഥിരം സന്ദര്‍ശനം നടത്തിയിരുന്ന പല ഊരുകളിലും വ്യാഴാഴ്ചക്കുശേഷമെത്തിയ മാവോയിസ്റ്റ് സംഘാംഗങ്ങളോട് ആദിവാസികള്‍ അനിഷ്ടം പ്രകടിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇന്ന് തുടങ്ങുന്ന മല്ലീശ്വര ക്ഷേത്രോല്‍സവത്തിനു വന്‍സുരക്ഷ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ മാവോയിസ്റ്റ് വേട്ടക്കായി കൂടുതല്‍ സായുധസേന അട്ടപ്പാടിയിലെത്തും.

Latest