Connect with us

Idukki

ശരിയായി മനസ്സിലാക്കിയവര്‍ക്ക് ഇസ്‌ലാമിനെ അക്രമത്തിന്റെ മതമായി കാണാന്‍ കഴിയില്ല: പി സി ജോര്‍ജ്

Published

|

Last Updated

ഈരാറ്റുപേട്ട/തൊടുപുഴ: സമാധാനത്തിന്റെയും സത്യത്തിന്റെയും മതമായ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. എസ് വൈ എസ് ഹൈവേമാര്‍ച്ചിന് ഈരാറ്റുപേട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നവര്‍ക്ക് അക്രമത്തിന്റെ മതമായി കാണാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകളോ അളുകളോ തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് മതത്തിന്റെ കുഴുപ്പമല്ലെന്നും അത് അവരുടെ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് നബി പഠിപ്പിച്ച ആശയങ്ങളെ ശരിയായി മനസ്സിലാക്കാത്തവരാണ് ഇത്തരക്കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാന സന്ദേശത്തിന്റെ പ്രചാരണം നടത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘടനകളുടെ പ്രവര്‍ത്തനം ഏറെ മഹത്തരമാണെന്നും അത് കൂടുതല്‍ വ്യാപിപ്പിക്കേണ്ടെതുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.