Connect with us

National

സ്‌പെക്ട്രം ലേലം: മൊബൈല്‍ നിരക്കുകള്‍ വര്‍ധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ സ്‌പെക്ട്രം ലേലത്തിന് ശേഷം മൊബൈല്‍് നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം നിലനിര്‍ത്തലും എളുപ്പമാകില്ല. ത്രീജിക്ക് വേണ്ടിയുളള ഒരു മെഗാഹെഡ്‌സിന് കേന്ദ്രം കരുതിയിരിക്കുന്ന വില 3705 കോടി രൂപയാണ്. ഭാരതി എയര്‍ടെല്‍, ഐഡി സെല്ലുലാര്‍, വോഡാഫോണ്‍ എന്നിവയുടെ 1800 മെഗാഹെര്‍ട്‌സിലെ ചിലത് കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ നേടിയെങ്കിലും മറ്റ് സര്‍ക്കിളുകളിലെ ലൈസന്‍സുകളുടെ കാലാവധി അവസാനിക്കുകയാണ്.
ലേലം വിളിക്ക് ശേഷം കൂടുതല്‍ സ്‌പെക്ട്രം ലഭിക്കുന്നത് കൊണ്ട് വിപണി ആഹ്ലാദത്തിലാണ്. 800 എം എച്ച് ഇസഡിലെ 103.75 എം എച്ച് ഇസഡും 900 എം എച്ച് ഇസഡിലെ 177.8 എം എച്ച് ഇസഡും 1800 എം എച്ച് ഇസഡിലെ 99.2 എം എച്ച് ഇസഡും ആണ് ലേലത്തിനുള്ളത്. മൊത്തം 380.75 എം എച്ച് ഇസഡ് വരും. 3ജിക്ക് ഉപയോഗിക്കുന്ന 2100 എം എച്ച് ഇസഡിലെ അഞ്ച് എം എച്ച് ഇസഡും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. 800 എം എച്ച് ഇസഡിന്റെ അഖിലേന്ത്യാ തലത്തിലുള്ള വില 3646 കോടിയാണഅ. 900 എം എച്ച് ഇസഡിന്റെത് 3980 കോടിയും 1800 എം എച്ച് ഇസഡിന്റെത് 2191 കോടിയും ആണ്. ലേലത്തില്‍ നിന്ന് 75000 കോടിയുടെയും ഒരു ലക്ഷം കോടിയുടെയും ഇടയില്‍ തുക സമാഹരിക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
അതേസമയം പരിമിതമായ സ്‌പെക്ട്രവും വിലക്കയറ്റവും ചെറിയ പ്രയായമാണ് സൃഷ്ടിക്കുന്നത്. ടെലികൊം കമ്പനികള്‍ക്ക് നല്ല തുക ഈടാക്കേണ്ടി വരുമെന്നും ടെലികോം കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മഹേഷ് ഉപ്പല്‍ പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കുന്ന റിയലന്‍സ് പോലോത്ത കമ്പനികള്‍ക്ക് നിര്‍ണായമാകും. അടുത്ത ഡിസംബര്‍ 15ന് ഐഡിയ സെല്ലുലാറിന്റെയും റിലയന്‍സിന്റെയും ഏഴും ഫോഡഫോണിന്റെ ആറും ഏയര്‍ടെലിന്റെ നാലും ലൈസന്‍സിന്റെ കാലാവധി തീരുകയാണ്.
ഒന്നാം യു പി എ ഭരണകാലത്ത് ഡി എം കെയുടെ എ രാജ ടെലികോം മന്ത്രിയായിരിക്കെ പുറത്തുവന്ന 2ജി സ്‌പെക്ട്രം അഴിമതിയെ തുടര്‍ന്നാണ് “ആദ്യം വരുന്നവര്‍ക്ക് ആദ്യം” എന്ന നയം മാറ്റി ലേലം ചെയ്യുകയെന്ന സംവിധാനം കൊണ്ടുവന്നത്‌

Latest