Connect with us

Kozhikode

റോഡ് മാര്‍ച്ചിന് സൗഹൃദത്തിന്റെ നാട്ടില്‍ ഊഷ്മളമായ സ്വീകരണം

Published

|

Last Updated

മുക്കം: രാജ്യത്തിന്റെ പൊതുഫണ്ടില്‍ നിന്ന് വ്യാപകമായി പണം അപഹരിക്കപ്പെടുന്ന കാലത്ത് രാജ്യത്തിന്റെ നന്മക്കും സേവനത്തിനും വേണ്ടി സമര്‍പ്പിതമായ സുന്നി യുവാക്കളുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് തുറാബ് തങ്ങള്‍.
എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമനാട്ടുകരയില്‍ നിന്നാരംഭിച്ച റോഡ് മാര്‍ച്ചിന് മുക്കത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി അറുപതിലേറെ വൈവിധ്യമാര്‍ന്ന സേവനപ്രവര്‍ത്തനങ്ങളാണ് എസ് വൈ എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുക്കം പാലത്തിന് സമീപത്തുനിന്നും അരംഭിച്ച നൂറുകണക്കിന് വളണ്ടിയര്‍മാര്‍ അണിനിരന്ന റോഡ് മാര്‍ച്ച് മുക്കം ടൗണ്‍ ചുറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജാഥാ ക്യാപ്റ്റനെ എം പി ബഷീര്‍ ഹാജി ഷാളണിയിച്ച് സ്വീകരിച്ചു.
മുക്കം സോണ്‍ പ്രസിഡന്റ് എം കെ സുല്‍ഫീക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഇബ്‌റാഹിം സഖാഫി താത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഹ്മത്തുല്ല സഖാഫി, ഭാരവാഹികളായ ആലിക്കുട്ടി ഫൈസി മടവൂര്‍, സലീം അണ്ടോണ, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, സോണ്‍ ജനറല്‍ സെക്രട്ടറി സി കെ ശമീര്‍മാസ്റ്റര്‍, ഇ സി കണ്‍വീനര്‍ കെ അഹമ്മദ് ശാഫി പ്രസംഗിച്ചു.