Connect with us

Malappuram

പുളിക്കല്‍ സോണ്‍ ഉണര്‍ത്തു ജാഥ സമാപിച്ചു

Published

|

Last Updated

പുളിക്കല്‍: എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചു പുളിക്കല്‍ സോണിന്റെ ഉണര്‍ത്തു ജാഥ രണ്ടാം ദിവസമായ ഇന്നലെ ചെറുകാവ്, വാഴയൂര്‍ സര്‍ക്കിളിലെ യൂനിറ്റുകളില്‍ പര്യടനം നടത്തി പുതിയേടത്ത് പറമ്പ് സമാപിച്ചു. ജാഥക്ക് സോണ്‍ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി, അബ്ദുര്‍റഹ്മാന്‍ സഖാഫി വാഴയൂര്‍, അശ്‌റഫ് മുസ്‌ലിയാര്‍, പി പി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ്, ഇബ്‌റാഹിം സഖാഫി മാങ്ങാട്ട് മുറി, പി അബ്ദുലതീഫ് മാസ്റ്റര്‍, ടി പി എം ബശീര്‍, ബാപ്പുട്ടി ഹാജി കാരാട് നേതൃത്വം നല്‍കി. പുതിയേടത്ത് പറമ്പ് നടന്ന സമാപാന സമ്മേളനം ഫാറൂഖ് പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം സഖാഫി താത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാര്‍ഥി അസംബ്ലി
കൊണ്ടോട്ടി: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അസംബ്ലി സംഘടിപ്പിച്ചു.സാജുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന അസംബ്ലി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള മുശാവറ അംഗം തെന്നല അബൂഹനീഫല്‍ ഫൈസി സമ്മേളന സന്ദേശ പ്രഭാഷണം നടത്തി. രായിന്‍കുട്ടി ഹാജി ബാഡ്ജ് വിതരണം ചെയ്തു. ഇബ്‌റാഹിം ബാഖവി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വീരാന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
നിലമ്പൂര്‍ സോണ്‍
സ്‌പെഷ്യല്‍ മീറ്റ് ഇന്ന്
നിലമ്പൂര്‍: എസ് വൈ എസ് സമ്മേളന പ്രചരണ ഭാഗമായി നടക്കുന്ന ഹൈവെ മാര്‍ച്ചിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി നിലമ്പൂര്‍ സോണ്‍ സ്‌പെഷല്‍ മീറ്റ് ഇന്ന് വൈകുന്നേരം നാലിന് നിലമ്പൂരില്‍ നടക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി സംബന്ധിക്കും. സോണ്‍ എക്‌സികൂട്ടീവ്, സ്വഫ്‌വ ചീഫ്, എസ് ജെ എം റൈഞ്ച് സെക്രട്ടറിമാര്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
മാര്‍ച്ചിന് സ്വീകരണം
മഞ്ചേരി: എസ് വൈ എസ് ജില്ലാ കമ്മിറ്റി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തുന്ന ജില്ലാ റോഡ് മാര്‍ച്ചിന് മഞ്ചേരി സോണ്‍ കമ്മിറ്റിയുടെ കീഴില്‍ മഞ്ചേരി സോണില്‍ കാരക്കുന്ന് സര്‍ക്കിളില്‍ സ്വീകരണം നല്‍കാന്‍ സോണ്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
ജില്ലാ റോഡ് മാര്‍ച്ചില്‍ സോണിലെ പത്ത് സര്‍ക്കിളുകളിലെ സ്വഫ്‌വ അംഗങ്ങള്‍ക്ക് പുറമെ സോണിലെ 90 യൂനിറ്റുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ ജില്ലാ റോഡ് മാര്‍ച്ച് സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി യൂനിറ്റുകള്‍ നല്‍കുന്ന ഉപഹാരം ജാഥാക്യാപ്റ്റന്‍ ഏറ്റുവാങ്ങും. യോഗത്തില്‍ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ സഖാഫി ചെറുകുളം ഉദ്ഘാടനം ചെയ്തു. എ സി ഹംസ, സിദ്ദീഖ് ചിറ്റത്തുപാറ സംബന്ധിച്ചു.
സോണ്‍ ഇ സി മീറ്റിംഗ്
മഞ്ചേരി: മഞ്ചേരി സോണ്‍ എക്‌സിക്യൂട്ടീവും ഇ സി മീറ്റിംഗും ഇന്ന് 3.30ന് കാരക്കുന്ന് ഓഫീസില്‍ ചേരും. എല്ലാ അംഗങ്ങളും സര്‍ക്കിള്‍ പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് സോണ്‍ സെക്രട്ടറി എ സി ഹംസ അറിയിച്ചു.

---- facebook comment plugin here -----

Latest