Connect with us

International

ടുണീഷ്യയില്‍ ഐക്യസര്‍ക്കാര്‍

Published

|

Last Updated

ടുണീസ് : “ടുണീഷ്യയില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹബിബ് ഇസ്സിദ് ഐക്യസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് സ്ഥിരീകരിക്കുമെന്നാണ് കരുതുന്നത്. പുതിയ സര്‍ക്കാര്‍ നിലവില്‍വരികയാണെങ്കില്‍ ഇസ്സിദിന്റെ നിദ ടോണസും പാര്‍ട്ടിയുടെ പ്രധാന വൈരികളായ അന്നഹ്ദയും സര്‍ക്കാറിലുണ്ടാകും. തങ്ങളെ സര്‍ക്കാറിന്റെ ഭാഗമായാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ഭാഗമായിട്ടല്ലെന്നും പാര്‍ലിമെന്റ് വൈസ് പ്രസിഡന്റും അന്നഹ്ദ പാര്‍ട്ടിയുടെ സഹസ്ഥാപകനുമായ അബ്ദല്‍ഫത്ത മൗറോ അല്‍ ജസീറയോട് പറഞ്ഞു. തങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും ധ്രുവീകരണം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും മൗറോ കൂട്ടിച്ചേര്‍ത്തു. 2011ല്‍ നടന്ന വിപ്ലത്തിന് ശേഷം അന്നഹ്ദയും നിദ ടോണസ് പാര്‍ട്ടിക്കുമിടയില്‍ തടസ്സങ്ങളും ഒത്തുതീര്‍പ്പുകളും മാറിമാറി സംഭവിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിന്നിരുന്നത്. ഇസ്സിദ് മുന്നോട്ട് വെക്കുന്ന രണ്ടാമത്തെ സര്‍ക്കാറാണിത്. ഒന്നാമത്തെ സര്‍ക്കാറില്‍ അന്നഹ്ദയെ ഒഴിവാക്കി നിദ ടോണസില്‍നിന്നും മറ്റ് നിരവധി ചെറുപാര്‍ട്ടികളില്‍നിന്നുമുള്ളവരാണ് കാബിനറ്റിലുണ്ടായിരുന്നത്. അന്നഹ്ദയും ഇടതുപാര്‍ട്ടിയായ പോപുലര്‍ ഫ്രന്റും ചെറു പങ്കാളിയായ അഫെക് ടോണസും ഒന്നാം സര്‍ക്കാറിനെ നിരസിച്ചതിനെത്തുടര്‍ന്നാണ് മറ്റൊരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി ഇസ്സിദ് ചര്‍ച്ചകളാരംഭിച്ചത്. നിര്‍ദിഷ്ട ഐക്യസര്‍ക്കാര്‍ രൂപവത്കരണത്തിനായി 109 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.