Connect with us

Health

കാന്‍സറിനെ അറിയാം പ്രതിരോധിക്കാം

Published

|

Last Updated

ഏതൊരു മനുഷ്യനും ഭീതിയോടെ മാത്രം പറയുന്ന രോഗമാണ് കാന്‍സര്‍. മനുഷ്യശരീരത്തെ കാര്‍ന്ന് തിന്ന് നശിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്ന കൊലയാളിയാണ് കാന്‍സര്‍. ഓരോ വര്‍ഷവും 40,000 പുതിയ കാന്‍സര്‍ രോഗികളുണ്ടാവുന്നു എന്നാണ് കണക്ക്. കാന്‍സറിനെ പ്രതിരോധിക്കുന്നതിനും രോഗത്തിന് അടിമപ്പെട്ടവര്‍ക്ക് അതിജീവിക്കാനും ബോധവല്‍ക്കരിക്കുന്നതിനാണ് ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്.

നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ അടക്കം മുമ്പില്ലാത്ത വിധം കാന്‍സര്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇതിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുകവലി, മദ്യപാനം തുടങ്ങിയവ കാന്‍സറിനെ വിളിച്ചു വരുത്തുന്ന കാര്യങ്ങളാണ്.

കാന്‍സര്‍ വന്നാല്‍ മരണം ഉറപ്പാണെന്നാണ് നമ്മുടെ പ്രാഥമിക വിവരം. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനായാല്‍ കൃത്യമായ ചികില്‍സയിലൂടെ കാന്‍സറില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.